സാമര്‍ഥ്യശാസ്ത്രം എന്ന കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ശ്യാമിന് ഗിരീഷ് സംവിധാനം ചെയ്ത ആദ്യസിനിമ "മെഡിക്കല്‍ മിറക്കിള്‍' തിയറ്ററുകളില്‍. അമാനുഷിക കേള്‍വിശക്തിയുള്ള സൂപ്പര്‍ നായകനായി സംഗീത് പ്രതാപും നായികയായി അഖില ഭാര്‍ഗവനും സസ്പെന്‍സ് വേഷത്തില്‍ ഷറഫുദീനും സ്ക്രീനിലെത്തുന്നു.
കരിക്ക് സീരീസുകളുടെ തിരക്കഥാകൃത്തായും ആവാസവ്യൂഹം, 2018, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിവയിലെ അഭിനേത്രിയായും ശ്രദ്ധനേടിയ നിലീന്‍ സാന്ദ്രയുടെ രചന. കേള്‍വിയുടെ മാജിക് അനുഭവം പകരുന്ന സൂപ്പര്‍ നാച്ചുറല്‍ ഡ്രാമ ത്രില്ലര്‍. ഡോ. പോൾ വർഗീസും സുജിത് ജെ. നായരുമാണ് നിർമാണം. ശ്യാമിന് സൺഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലേക്ക് എത്തിയത്..?